ഷാൻ വധക്കേസ്; മൂന്നു മുഖ്യ പ്രതികൾക്ക് ജാമ്യം

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ മൂന്നു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12ആം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13ആം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കേസിലെ മുഖ്യപ്രതികളെ ആംബുലൻസിൽ രക്ഷപ്പെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവർ. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.