കടവന്ത്രയിൽ അമ്മയും രണ്ടു മക്കളും മരിച്ച സംഭവം; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ്

കൊച്ചി
കടവന്ത്രയിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് നാരായണനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവരെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണ്‍ പോലീസിനോടു പറഞ്ഞു. സാന്പത്തിക ബാധ്യതയെ തുടർന്ന് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കാനായിരുന്നു തന്‍റെ ശ്രമമെന്നും നാരായണ്‍ പോലീസിനു മൊഴി നൽകി.
ഉറക്ക ഗുളിക നൽകിയതിനു ശേഷം ഷൂ ലേസ് ഉപയോഗിച്ചാണ് നാരായണ്‍ എല്ലാവരെയും കഴുത്തു മുറുക്കി കൊന്നത്. തുടർന്ന് കൈയിലെയും കഴുത്തിലെയും ഞരന്പ് മുറിച്ചാണ് നാരായണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തിൽ നാരായണനെതിരെ പോലീസ് കേസെടുത്തു.
ഇന്ന് രാവിലെയാണ് തമിഴ്‌നാട് സ്വദേശി ജോയമോൾ, മക്കളായ ലക്ഷ്മികാന്ത്(എട്ട്), അശ്വന്ത്(നാൽ) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥൻ നാരായണയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.