സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമാസം; കൊച്ചിയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

കൊച്ചി
വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തുന്ന സ്ത്രീകൾക്കു കുറഞ്ഞ ചെലവിൽ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിൽ എറണാകുളം നോർത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാർദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ലോക വനിത ദിനമായ മാർച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.
കെട്ടിടത്തിന്‍റെ ഇലക്‌ട്രിക്, ഇന്‍റീരിയർ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. നാലു നിലകൾ, 108 മുറികൾ പത്തു രൂപ ഊണിലൂടെ ഹിറ്റായ സമൃദ്ധി ≅ കൊച്ചിയോടു ചേർന്നുള്ളതാണ് ഈ കെട്ടിടം. നാലു നിലകളിലുള്ള കെട്ടിടത്തിന്‍റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികൾ ഉണ്ടാകും. ഒരാൾക്ക് ഒരു മുറി എന്ന കണക്കിൽ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്. മുറിവാടക പിന്നീട് നിശ്ചയിക്കും. താഴത്തെ നിലയിൽ വിശാലമായ ഡൈനിംഗ് ഹാൾ ഒരുക്കും. സമൃദ്ധി ഹോട്ടലിൽ ഭാവിയിൽ പ്രഭാത ഭക്ഷണം ഒരുക്കുന്ന മുറയ്ക്ക് ഷീ ലോഡ്ജിലെ താമസക്കാർക്ക് ഇവിടെനിന്നു ഭക്ഷണം കൊടുക്കാനാണ് പദ്ധതിയിടുന്നത്. ഇവിടേയ്ക്കായി നാൽപതു ലക്ഷം രൂപയുടെ ഫർണീച്ചർ വാങ്ങാനായി കിറ്റ്‌കോയ്ക്ക് ഓർഡർ കൊടുത്തു കഴിഞ്ഞു. ഒരു കോടി രൂപയുടേതാണ് പ്ലാൻ ഫണ്ട്.
രാജ്യത്ത് ആദ്യമായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴിൽ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. നടത്തിപ്പ് കുടുംബശ്രീക്ക ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്കു വിദഗ്ദ്ധ പരിശീലനം നൽകും. നഗരമധ്യത്തിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നത് നഗരമധ്യത്തിൽ ആയതിനാൽ ഏതു പാതിരായ്ക്കും ഇവിടെ എത്താമെന്നതാണ് ഇതിന്‍റെ സവിശേഷത. നോർത്ത് റെയിൽവേ േസ്റ്റഷനിൽനിന്നു നടക്കാവുന്ന ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്.
തൊട്ടടുത്തുള്ള നോർത്ത് ബസ് സ്റ്റോപ്പിൽനിന്നു നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്കു ബസ് കിട്ടും.
മെട്രോ ട്രെയിനിൽ യാത്രചെയ്യേണ്ടവർക്ക് അടുത്തുള്ള ടൗൺ ഹാൾ േസ്റ്റഷനിൽനിന്നു വണ്ടി കയറാം. കലൂർ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ േസ്റ്റഷൻ, വൈറ്റില ഹബ് എന്നിവയെല്ലാം അടുത്ത സ്ഥലങ്ങളാണ്. എറണാകുളം ടൗൺ നോർത്ത് പോലീസ് േസ്റ്റഷനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും അടുത്തുതന്നെയാണ്.
ഷീ ലോഡ്ജിന്‍റെ പണി പൂർത്തിയായി വരുകയാണ്. പുതുവർഷ സമ്മാനമായി ഇതു ജനങ്ങളിലെത്താക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മേയർ എം.അനിൽകുമാർ പറഞ്ഞു.