മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം നെട്ടൂരിൽ പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. നെട്ടൂർ സ്വദേശിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെട്ടൂർ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പെൺകുട്ടിയെ യുവാവും സുഹൃത്തും ചേർന്ന് ശല്യം ചെയ്തത്. പെൺകുട്ടിയുടെ പിതാവ് ഇത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. രണ്ട് പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ രണ്ടും പേരും ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.