ബൂസ്റ്റർ ഡോസ് എടുക്കാൻ ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം

മനാമ
ഒമിക്രോൺ വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ബഹ്റൈനിലുള്ള ബൂസ്റ്റർ ഡോസിന് യോഗ്യത നേടിയവർ എത്രയും പെട്ടന്ന് അത് സ്വീകരിക്കണമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കൾക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപ്പിച്ചിട്ടുണ്ട്. ബഹ്റൈനിൽ റെഡ് ലിസ്റ്റ് പട്ടിക വീണ്ടും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് പ്രകാരം സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, ലെസോത്തോ, എസ്ത്വാനി എന്നീ രാജ്യങ്ങളെ ആദ്യ പട്ടികയിലും , മലാവി, മോസാംബിക്ക്, അംഗോള, സാംബിയ എന്നീ രാജ്യങ്ങളെ രണ്ടാമത്തെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.