ആലപ്പുഴയിൽ‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴയിൽ‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോർത്തുശേരിയിലാണ് സംഭവം. അമ്മ ആനി രഞ്ജിത്ത്(60) മക്കളായ ലെനിൻ (35), സുനിൽ(30) എന്നിവരാണ് മരിച്ചത്. 

ആനി മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ലെനിന്‍റെയും സുനിലിന്‍റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed