കോഴിക്കോട് ജില്ലയിൽ‍ കോളറയുടെ സാന്നിധ്യം കണ്ടെത്തി


കോഴിക്കോട്: നരിക്കുനിയിൽ‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ‍ പ്രദേശത്തെ കിണറുകളിൽ‍ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ‍ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ‍ ആരോഗ്യവകുപ്പ് ഹെൽ‍ത്ത് സൂപ്പർ‍ വൈസർ‍മാരുടെ അടിയന്തര യോഗം വിളിച്ചു.

കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടർ‍ന്ന് യാമിൻ എന്ന രണ്ടരവയസുകാരന്‍ മരിച്ചിരുന്നു. വിവാഹ വീട്ടിൽ‍ നിന്ന് കഴിച്ച ഭക്ഷണത്തിൽ‍ നിന്നായിരുന്നു വിഷബാധയേറ്റത്. ഇതേതുടർ‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളിൽ‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂർ‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം.

You might also like

  • Straight Forward

Most Viewed