കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്


കണ്ണൂർ: കണ്ണൂർ ധർമടം നരിവയലിൽ ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരിക്കേറ്റു. നരിവയൽ സ്വദേശിയായ 12 വയസുകാരൻ ശ്രീവർദ്ധിനാണ് പരിക്കേറ്റത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് അടുത്ത പറന്പിലേക്ക് പോയപ്പോൾ നടത്തിയ തെരച്ചിലിൽ ശ്രീവർധിന് ഐസ്ക്രീം ബോംബ് കിട്ടി. ഇതു എടുത്തു കളിക്കവെയാണ് പൊട്ടിത്തെറിച്ചത്.  തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. കാലിനും നെഞ്ചിലുമാണ് മുറിവേറ്റതെന്നും ഡോക്ടർമാർ പറഞ്ഞു. 

സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്താണ് സംഭവമുണ്ടായത്. ബോംബുകൾ നിർമിച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്നതാണെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

You might also like

  • Straight Forward

Most Viewed