കെഎംസിസി ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ

കെഎംസിസി ബഹ്‌റൈൻ ഹെൽത്ത്‌ വിങ്ങ് ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മനാമ കെഎംസിസി ഹാളിൽ വെച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 400 ൽ  പരം ആളുകൾ പങ്കെടുത്തു.  രാവിലെ 7.30 നു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2.30 വരെ നീണ്ടുനിന്നു.  

article-image

ഇന്ത്യൻ എംബസി സെക്രട്ടറി  ഇജാസ് അസ്‌ലം ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ വിവിധ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങൾക്കൊപ്പം, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും ഉണ്ടായിരുന്നു.  കാർഡിയോളജിസ്റ്റ് , ഗൈനക്കോളജിസ്റ്റ് , ഓപ്താൽമോളജിസ്റ്റ് , ഇന്റെർണൽ മെഡിസിൻ, ജനറൽ ഫിസിഷൻ തുടങ്ങിയവരുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കിയതായും,  ഷുഗർ, കൊളസ്ട്രോൾ, തൈറോയിഡ്  പരിശോധനകൾ പൂർണമായും സൗജന്യമായി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.  

article-image

സീനിയർ വൈസ് പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി ആദ്യ റെജിസ്ട്രേഷൻ നടത്തി കൊണ്ട് ക്യാമ്പ് ഉൽഘാടനം ചെയ്തു. ഹെൽത്ത് വിങ് ചെയർമാൻ  ഷാഫി പാറക്കട്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ , വൈസ് പ്രസിഡന്റ്റുമാരായ, ഗഫൂർ കൈപ്പമംഗലം, കെ യു ലത്തീഫ് സെക്രട്ടറിമാരായ ഒ കെ കാസിം, റഫീഖ് തോട്ടക്കര , എം എ റഹ്‌മാൻ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed