കെപിഎസി ലളിതയ്ക്ക് കരൾമാറ്റ ശസ്ത്രക്രിയ അനിവാര്യം; ദാതാക്കളെ തേടുന്നു

കൊച്ചി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കരൾ ദാതാക്കളെ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് മകൾ ശ്രീക്കുട്ടി ഭരതൻ.
അമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ശ്രീകുട്ടി പറഞ്ഞു. കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടത്തണം. ഒ പോസിറ്റവ് രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിർന്നവരുടെ കരളിന്റെ ഒരു ഭാഗം ആവശ്യമുണ്ടെന്നും ശ്രീക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി.
തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെപിഎസി ലളിതയെ വിദഗ്ധ ചികിത്സയ്‌ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കുറച്ചു കാലമായി രോഗാവസ്ഥകൾ നടിയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷൻ പരന്പരകളിലടക്കം നടി സജീവമാണ്. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടെ നിന്ന് തിരിച്ചു വന്നതിനു ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും.