കർഷക സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്


ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കാതെ കർഷകർ. സമരം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിർത്തില്ല. സമരം നിർത്തുന്നത് പാർലമെന്‍റിൽ നിയമങ്ങൾ പിൻവലിച്ചശേഷം ആയിരിക്കുമെന്നും ടിക്കായത്ത് അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് കർഷകരും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് കാർഷിക നിയമങ്ങൾ പിൻവലിച്ചത്. മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുന്നത്. ഇതിനായി പാർലമെന്‍റിൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കാർഷിക നിയമങ്ങളിൽ പാർലമെന്‍റിൽ ചർച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചിലർക്ക് ഈ നിയമത്തിന്‍റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്‍റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ആത്മാർഥമായാണ് സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed