മരങ്ങൾ‍ മുറിക്കാൻ തീരുമാനിച്ചത് കേരളവും തമിഴ്‌നാടും സംയുക്തമായി; തെളിവുകൾ പുറത്ത്


ഇടുക്കി: മുല്ലപ്പെരിയാർ‍ അണക്കെട്ടിന്‍റെ ഭാഗമായ ബേബി ഡാമിൽ‍ കേരളവും തമിഴ്‌നാടും സംയുക്തമായി പരിശോധന നടത്തിയതായി തെളിവ്. മുല്ലപ്പെരിയാർ‍ മേൽ‍നോട്ട സമിതിയുടെ തീരുമാനപ്രകാരമാണ് പരിശോധന നടന്നത്. 

ജൂൺ 11ന് കേരള− തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ‍ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. 15 മരങ്ങൾ‍ മുറിച്ച് നീക്കണമെന്ന് പരിശോധനയിൽ‍ കണ്ടെത്തി. തുടർ നടപടിക്കായി മരം മുറിക്കനുള്ള അനുമതി തേടി ഓൺലൈനിൽ അപേക്ഷയും നൽകി. മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ് കേരളത്തിന് കത്തയച്ചത്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടി സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed