ഇന്ധന നികുതിയിൽ ഇളവുമായി 9 സംസ്ഥാനങ്ങൾ‍


ന്യൂഡൽഹി: കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒന്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.

കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. അസം, മണിപ്പൂർ, കർണാടക, ഗോവ,ത്രിപുര സംസ്ഥാനങ്ങൾ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു.ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചു.

ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായതെന്നാണ് വിലയിരുത്തൽ.

You might also like

  • Straight Forward

Most Viewed