കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി വിദ്യാർത്ഥികൾ ഉൾപ്പടെ ആറുപേർക്ക് പരിക്ക്


തിരുവനന്തപുരം: കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ ആറുപേർക്ക് പരിക്ക്. തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ‍പ്പെട്ടത്. 

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാങ്കാവ്−നെടുമങ്ങാട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽ‍പ്പെട്ടത്.

You might also like

Most Viewed