ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി. പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചത്. കോവിഡിൽ അടച്ച് പൂട്ടിയതോടെയാണ് തുടർ നടപടികൾ ഇല്ലാതായത്. കോവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കൂടുതല്‍ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ സര്‍ക്കാരിന് മുന്നില്‍ ഇതിനായുള്ള ആലോചനകളുണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി വഴിമുടക്കുകയായിരുന്നു. ഐ.ടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ഇല്ലാത്തത് ഒരു പോരായ്മയായി നിരവധി കമ്പനികള്‍ സര്‍ക്കാരിനോടും ഉന്നയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ പബ്ബ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed