അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ


തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിക്കായി കെഎസ്ഇബിക്ക് സർക്കാർ എൻഒസി നൽകിയിട്ടുണ്ട്. ഏഴ് വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്. എന്നാൽ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്കെതിരേ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും പ്രതിപക്ഷവും ശക്തമായ എതിർപ്പ് നേരത്തെ ഉയർത്തിയിരുന്നു. അതിനാലാണ് തുടർ നടപടികളുമായി സർക്കാർ മുന്നോട്ടുപോകാതിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed