സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു; സരിത്ത് ഒന്നാംപ്രതി; എം ശിവശങ്കര്‍ 29ാം പ്രതി


 

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 29 പേരെ കേസിൽ പ്രതി ചേർത്തു. സ്വർണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കർ മറച്ചുവെച്ചെന്നാണ് കുറ്റം. തീവ്രവാദത്തിന് തെളിവ് കണ്ടെത്താനായില്ലെന്നും കേസിൽ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്നും സ്വർണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ റമീസാണെന്നും കുറ്റപത്രത്തിലുണ്ട്. സരിത്ത് ആണ് കേസില്‍ ഒന്നാം പ്രതി. ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിലില്ല. 2019 മുതല്‍ 21 തവണയായി 169 കിലോ സ്വര്‍ണം കടത്തി. പദ്ധതി തയ്യാറാക്കി രണ്ടു തവണ ട്രയല്‍ നടത്തി. ട്രയലിന് ശേഷം മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെത്തി. സ്വർണം കടത്തിയത് പ്രധാനമായും ഇവർക്ക് വേണ്ടിയാണ്. മുഴുവൻ സ്വർണവും കണ്ടെത്താനായില്ല.കടത്ത് സ്വർണം ആഭരണങ്ങളാക്കി മാറ്റിയതിനാൽ ഇത് മുഴുവൻ കണ്ടെത്താനായില്ല. കൂടുതൽ സ്വർണം വാങ്ങിയ ജ്വല്ലറി ഉടമകളും പ്രതികൾ സ്വപ്നയും സന്ദീപും സരിത്തും സഹായം ചെയ്തുവെന്നും ലാഭം പങ്കിട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

You might also like

Most Viewed