ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത


ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ടിൽ എത്തിയതോടെ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഡാമിന്‍റെ ഷട്ടർ തുറക്കുകയായിരുന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed