തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; മോൻസനെതിരേ പോക്സോ കേസ്
 
                                                            കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്‍റെ അറസ്റ്റ് ഉടനുണ്ടായേക്കും.
 
												
										