തലസ്ഥാനത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നതായി മോൻസൺ മാവുങ്കലിന്റെ മൊഴി


തലസ്ഥാനത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നതായി മോൻസൺ മാവുങ്കൽ. സംസ്‌കാര ചാനൽ വാങ്ങാൻ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊൻസൻ വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ.

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിനെതിരായ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ മീനച്ചിൽ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോൻസണെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ കേസുകൾ മോൻസണെതിരെ രജിസ്റ്റർ ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവിൽ 5 കേസുകളാണ് മോൻസണെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.

You might also like

  • Straight Forward

Most Viewed