ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ


ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ. ജനാധിപത്യത്തിൽ ജനപിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ദേശീയ നിർവാഹക സമിതിയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് പ്രതികരണം. നശിപ്പിക്കാൻ ശ്രമിച്ചാലും നിലപാടുകളിൽ മാറ്റം വരുത്തില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. താൻ ഒരു കാലത്തും പദവികൾക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പ്

പുരാണത്തിലെ നരസിംഹത്തിന്റെ കഥയെ ഉദ്ധരിച്ചാണ് ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ് താനെന്നും, പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടില്ലന്നും ശോഭ പോസ്റ്റിൽ നേതൃത്വത്തെ ഓർപ്പിക്കുന്നു.

You might also like

  • Straight Forward

Most Viewed