പഴങ്ങളിലും നിപ്പാ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: ചാത്തമംഗലത്തു നിന്നും ശേഖരിച്ച പഴങ്ങളിലും നിപ്പാ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം. നിപ്പാ സ്ഥിരീകരിച്ച പ്രദേശത്ത് നിന്നും ശേഖരിച്ച റംബൂട്ടാൻ, അടയ്ക്ക് എന്നിവയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. പ്രദേശത്തെ കാട്ടുപന്നിയിൽ നിന്നും ശേഖരിച്ച സാന്പിൾ പരിശോധനാ ഫലം മാത്രമാണ് ഇനി വരാനുള്ളത്.
ഭോപ്പാലിലെ വൈറോളജി ലാബിലാണ് ഇവ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ ഫലവും ലഭിക്കും. നേരത്തെ മരിച്ച വിദ്യാർഥി പരിചരിച്ചിരുന്ന ആടിന്‍റെ സാന്പിളും വീടിന് സമീപത്തെ റംബൂട്ടാൻ പഴങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.