പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു


ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു. ഗവർണർക്ക് രാജി കൈമാറിയതായി അമരീന്ദറിന്‍റെ മകൻ രനീന്ദർ സിംഗ് അറിയിച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറുന്ന ചിത്രം സഹിതം രാജി വാർത്ത രനീന്ദർ ട്വീറ്റ് ചെയ്തു. അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയാണ് അമരീന്ദറിന്‍റെ രാജി. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രാജിക്കാര്യം പാർട്ടി അമരീന്ദറിനോട് ആവശ്യപ്പെടുകയായിരുന്നു. 

രാവിലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ച അമരീന്ദർ അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചു. ഇത് മൂന്നാം തവണയാണ് താൻ അവഹേളിക്കപ്പെടുന്നതെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. പ്രതിസന്ധി ഉയർന്നതോടെ ഇന്ന് വൈകിട്ട് കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇതിന് മുന്നോടിയായി അമരീന്ദർ തന്‍റെ അടുപ്പക്കാരായ എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed