കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം പുഴുവരിച്ചെന്ന് പരാതി


കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പുഴുവരിച്ചെന്ന് പരാതി. കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്‍റെ മൃതദേഹമാണ് പുഴുവരിച്ചത്.  മരണം ദിവസങ്ങളോളം ആശുപത്രി അധികൃതർ മറച്ചുവെച്ചുവെന്ന സംശയവും ബന്ധുക്കൾ ഉയർത്തുന്നുണ്ട്. ഇതേതുടർന്ന് ബന്ധുക്കൾ ആശുപത്രിക്കെതിരേ പരാതി നൽകിയിട്ടുണ്ട്. 

അതേസമയം ആരോപണം കളമശേരി മെഡിക്കൽ കോളേജ് അധികൃതർ നിഷേധിക്കുകയാണ്. മരണവിവരം മറച്ചുവച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed