എഐസിസി നേതൃമാറ്റം ഉടൻ വേണമെന്ന് ശശി തരൂർ


മൂവാറ്റുപുഴ: എഐസിസി നേതൃമാറ്റം ഉടൻ വേണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ കോൺ‍ഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി നിലവിൽ താത്കാലിക അധ്യക്ഷയായാണ് പ്രവർത്തിക്കുന്നത്. സ്ഥാനം ഒഴിയുമെന്ന് അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടൻ വേണം. 

സോണിയ മികച്ച നേതാവാണ്. എന്നാൽ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം പാർട്ടിയിലുണ്ടെന്നും രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണമെന്നും തരൂർ ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed