പഞ്ചാബ് മുഖ്യമന്ത്രി രാജി വെച്ചേക്കും


ന്യൂഡൽഹി: ഉൾപ്പാർട്ടി തർക്കം തുടരുന്ന പഞ്ചാബിൽ കോൺ‍ഗ്രസ് പുതിയ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ച് പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. തർക്കം തുടരുന്ന പശ്ചാത്തലത്തിൽ അമരീന്ദറിനോട് രാജിവയ്ക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. 

പ്രതിസന്ധി ഉയർന്നതോടെ ഇന്ന് വൈകിട്ട് കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇതിന് മുന്നോടിയായി അമരീന്ദർ തന്‍റെ അടുപ്പക്കാരായ എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോ എന്ന ചിന്തയിലാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദർ. ഹൈക്കമാൻഡ് നിലപാടിലുള്ള അതൃപ്തി അദ്ദേഹം സോണിയ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed