ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; തിരുവാഭരണ കമ്മിഷൻ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്ക് നോട്ടിസ്


തിരുവനന്തപുരം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കമ്മിഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്റ്റൻറ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് നോട്ടിസ് അയച്ചത്.

മാല നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥർ ഉന്നത അധികാരികളിൽ നിന്ന് മറച്ചു വെച്ചതായി ദേവസ്വം വിജിലൻസ് എസ്പി പി പി. ബിജോയി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

You might also like

Most Viewed