ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെതിരേ പോസ്റ്റിട്ടവർ കുടുങ്ങും
കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരേ കേസെടുക്കാൻ തീരുമാനം. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സൈബർ സെൽ പോലീസാണ് കേസെടുത്തത്.
നേരത്തേ, ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരേ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നത്.


