കാസർഗോഡ് ഇൻഫ്ലുവൻസർ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ


ശാരിക l കേരളം

കാസർഗോഡ്: സോഷ്യൽ മീഡിയയിലെ പരിചിത മുഖമായ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (35) താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിരവധി ഫോളോവേഴ്‌സുള്ള താരത്തിന്റെ വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ്, മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

article-image

sfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed