മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകി
ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകി. 10 വർഷ കാലാവധിയുള്ളതാണ് യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത്. അടുത്ത ദിവസങ്ങളിൽ ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കുമെന്നാണ് വിവരം.


