ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തി താലിബാൻ


കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തി. ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ് നിർത്തിവച്ചത്.  ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്തിയത്. 

അഫ്ഗാനുമായി നീണ്ടകാല വ്യാപാര ബന്ധമുള്ള രാജ്യമായിരുന്നു ഇന്ത്യ.  അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ വ്യോമസേനയെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed