കോഴിക്കോട് വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താന്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്നാണ് വീട്ടുകാർ പറയുന്നത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. 

എവിടെയാണ് ഇയാളെന്ന് സൂചന നൽകുന്ന ഒരു ഫോൺകോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാർക്ക് ഇതുവരെ കിട്ടിയിട്ടില്ല.  നേരത്തേ കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായിരുന്ന അഷ്റഫ് എന്നയാളെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തട്ടിക്കൊണ്ട് പോയിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed