പാലക്കാട് രണ്ടു കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം; അമ്മ കസ്റ്റഡിയിൽ


ഷീബ വിജയൻ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം നാടിനെ നടുക്കിയ കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മക്കളെ കൊലപ്പെടുത്തിയത് താനാണെന്ന് നിവേദ്യ കുറ്റസമ്മതം നടത്തിയതായി കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.

കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിൽ തുടക്കം മുതലേ സംശയമുണ്ടായിരുന്നതായി അച്ഛൻ ജോൺ കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed