അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ഒ.ജെ. ജനീഷിനെ പരിഹസിച്ച് ചിന്ത ജെറോം
ഷീബ വിജയൻ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘടനാ നേതൃത്വത്തെയും മന്ത്രി ഒ.ജെ. ജനീഷിനെയും രൂക്ഷമായി പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ചിന്ത ജെറോം കുറ്റപ്പെടുത്തി.
പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും, അത് ഡിലീറ്റ് ചെയ്തത് മന്ത്രി എന്ന നിലയിലുമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണമെന്ന് ചിന്ത പരിഹസിച്ചു. മാനസിക സമ്മർദ്ദം താങ്ങാൻ കഴിയുന്ന ആളല്ല മന്ത്രിയെന്നും, അതുകൊണ്ടാകാം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും ചിന്ത പരിഹാസരൂപേണ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രി ജനീഷിനെ വിളിച്ച് കടുത്ത സമ്മർദ്ദത്തിലാക്കിക്കാണും. സ്വയം ഡിലീറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ മെറ്റ (Meta) ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം തിരുവനന്തപുരത്ത് പറഞ്ഞു.
sdfsdf

