ആസാമിൽ ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
ഗോഹട്ടി: ആസാമിൽ ബിഎസ്എഫ് ജവാൻ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയായ മൻബാർ സിംഗ്(42) ആണ് മരിച്ചത്. ബിഎസ്എഫിന്‍റെ 134−ാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്നു മൻബാർ സിംഗ്. കരിംഗഗഞ്ച് ജില്ലയിലെ പുത്‌നി മേഖലയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ജീവനൊടുക്കിയത്.
മൻബാറിന്‍റെ മരണത്തെ തുടർന്ന് ക്യാംപിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കരിംഗഞ്ച് സിവിൽ ആശുപത്രിയിലേക്കു മാറ്റി.


