ഇടുക്കി വനാതിർത്തിയിൽ രാത്രി പ്രചാരണത്തിന് വിലക്ക്; കളക്ടറുടെ ഉത്തരവിനെതിരെ സി.പി.എം രംഗത്ത്


ഷീബ വിജയൻ

കട്ടപ്പന: ഇടുക്കിയുടെ വനാതിർത്തി മേഖലകളിൽ സ്ഥാനാർത്ഥികൾ വൈകീട്ട് ആറു മണി മുതൽ രാവിലെ എട്ടു മണി വരെ പ്രചാരണം നടത്തരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. വനാതിർത്തികളിലെ തോട്ടങ്ങളിൽ രാത്രികാലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രികാലങ്ങളിൽ പ്രചാരണത്തിനും മറ്റുമായി ഇറങ്ങിയപ്പോഴാണ് ഇവർ കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

എന്നാൽ, ജില്ലാ കളക്ടറുടെ നിർദ്ദേശത്തിനെതിരെ സി.പി.എം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. കളക്ടറുടെ ഉത്തരവ് വിചിത്രമാണെന്നും സ്ഥാനാർത്ഥികൾ ജനങ്ങളിലേക്ക് എത്തുന്നതിനെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.പി.എം വ്യക്തമാക്കി. ജനങ്ങളെ അണിനിരത്തി ഉത്തരവിനെ നേരിടുമെന്നും പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി. കളക്ടറുടെ നിയന്ത്രണത്തെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസും വിമർശിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed