കണ്ണൂർ മട്ടന്നൂരിൽ എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ
ഷീബ വിജയൻ
കണ്ണൂർ: മട്ടന്നൂരിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാരെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോക്ടർ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് സ്വദേശി ഡോക്ടർ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് പിടിയിലായത്.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും പ്രതികളുടെ മഹീന്ദ്ര ഥാർ വാഹനത്തിലും നടത്തിയ പരിശോധനയിലാണ് 2.809 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
പിടിയിലായവരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജ് പി.ജി വിദ്യാർത്ഥിയും, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. ലഹരിമരുന്ന് വിൽപ്പനയ്ക്കായും ഉപയോഗത്തിനുമായി ബംഗളൂരുവിൽ നിന്നാണ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും മൊഴി നൽകി.
sdfdsf

