സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി കെ.എസ് ശബരിനാഥൻ
തിരുവനന്തപുരം: സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥൻ രംഗത്ത്. എകെജി സെന്‍ററിൽ ദേശീയ പതാക ഉയർത്തിയത് ദേശീയ പതാക സംബന്ധിച്ച ഫ്ളാഗ് കോഡിന്‍റെ ലംഘനമാണെന്ന് ശബരിനാഥൻ ആരോപിച്ചു. എകെജി സെന്‍ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണൽ ഫ്ളാഗ് കോഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ.എസ് ശബരിനാഥൻ ആരോപിക്കുന്നു.
ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് എകെജി സെന്‍ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ളാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരിനാഥൻ ആവശ്യപ്പെടുന്നു.
ർചരിത്രത്തിൽ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ സിപിഎം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയത്. പാർട്ടി സെക്രട്ടറി എ. വിജയരാഘവനാണ് പതാക ഉയർത്തിയത്.

