തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ


തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ജയശാലിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിശോധനയ്ക്കെത്തിയ രണ്ട് പേർ ചെരുപ്പെറിയുകയും അസഭ്യവർഷവും നടത്തുകയായിരുന്നു. ആക്രമത്തിനിരയായ ഡോക്ടർ ആറ്റിങ്ങൽ പോലീസിന് നൽകിയ പരാതിയെ തുടർന്ന് പ്രതികൾ അറസ്റ്റിലായി. ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസ്, സെബിൻ എന്നിവരാണ് പിടിയിലായത്

കൈക്ക് പരിക്കേറ്റാണ് രണ്ട് പേർ മെഡിക്കൽ സെന്‍ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്‌സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടർക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങൾക്ക് മുന്പ് തിരുവനന്തപുരം സർക്കാർ ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ രണ്ട് പേർ ചേർന്ന് ആക്രമിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed