ഡിസിസി പുനഃസംഘടന; കെ. സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല. ഡൽഹി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നൽകിയ കൂടിയാലോചന ഉണ്ടായില്ലെന്നും ചെന്നിത്തല ഹൈക്കാൻഡിനോട് പരാതിപ്പെട്ടു.
കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്. അതേസമയം, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്‍റെ ശ്രമങ്ങൾ തടയില്ലെന്നും ഹൈക്കമാൻഡ് അറിയിച്ചു.

