അഫ്ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജി വച്ചു


കാബൂൾ: അഫ്ഗാനിസ്ഥാൻ‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോർ‍ട്ടുകളുണ്ട്. ഗനി കാബൂൾ വിട്ടതായി സിഎൻഎൻ റിപ്പോർ‍ട്ട് ചെയ്തു. അതേസമയം അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിൽ‍ ഗനി കാബൂൾ‍ വിട്ടെന്ന വാർ‍ത്ത തള്ളി. 

താലിബാൻ‍ കാബൂൾ കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിസ്ഥാൻ സർ‍ക്കാർ‍ കീഴടങ്ങൾ‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അധികാര കൈമാറ്റങ്ങൾ സംബന്ധിച്ച് താലിബാൻ പ്രതിനിധികൾ‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. താലിബാൻ നേതാവ് അലി അഹമ്മദ് ജലാലി രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed