കോവളം ബീച്ചിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന് ടൂറിസം മന്ത്രി


തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ലോക ടൂറിസം മേഖലയിൽ കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ട്. കോവളം ടൂറിസത്തിന്‍റെ സുവർണ്ണകാലം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകർഷിച്ചത് കടലിന്‍റെ പനോരമിക് കാഴ്ചയും സൂര്യസ്നാനം ചെയ്യാനുള്ള സൗകര്യവുമായിരുന്നു.

സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് അർഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. ഈ ആകർഷണങ്ങൾ തിരിച്ചുപിടിക്കാൻ ആവശ്യമായ പ്രവർത്തനം ടൂറിസം വകുപ്പ് നിർവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed