പിണറായി വിജയനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അതാവലെ


ശാരിക I കേരളം I കണ്ണൂർ 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻ.ഡി.എ (NDA) മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ എൻ.ഡി.എക്കൊപ്പം നിൽക്കണമെന്നും, അങ്ങനെ ചെയ്താൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഹോട്ടൽ ഗ്രീൻ പാർക്കിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ അധ്യക്ഷൻ കൂടിയായ അതാവലെ ഈ വിപ്ലവകരമായ നിർദ്ദേശം മുന്നോട്ടുവെച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കാമെങ്കിലും വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കണമെന്നും, എൻ.ഡി.എയുടെ ഭാഗമായാൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കൂടുതൽ ഫണ്ട് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ദേശീയ നേതൃത്വം സജീവമാക്കി. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേയെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഇൻ ചാർജ് ആയി നിയമിച്ചു. കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണ് സഹചുമതല വഹിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളം സന്ദർശിക്കാനിരിക്കെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ മുന്നേറ്റം സംസ്ഥാന തലത്തിലും ആവർത്തിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

article-image

sfdsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed