കേരളത്തിൽ കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന് കടുത്ത ക്ഷാമം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. മറ്റു ജില്ലകളിലും വാക്സിൻ ഇന്ന് തീർന്നേക്കും. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവർ, യാത്രയ്ക്കായി വാക്സിൻ വേണ്ടവർ എന്നിവർ കൂടുതൽ പ്രതിസന്ധിയിലാകും.

അതേസമയം സ്വകാര്യമേഖലയിൽ ബുക്ക് ചെയ്ത വാക്സിൻ ലഭിക്കും. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സിൻ ലഭ്യമാകില്ല. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്.

You might also like

  • Straight Forward

Most Viewed