നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം; മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി സൂചന


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചതായി സൂചന. ഇക്കാര്യത്തെക്കുറിച്ച് എഐസിസി നേതൃത്വവുമായി സംസാരിച്ചതായാണ് സൂചന. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിൽ നേതൃമാറ്റത്തിനായി ആവശ്യമുയരുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിനു പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്‍റെ പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed