അഡ്വ. വി വി പ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു


മനാമ: മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും, നിലമ്പൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥിയുമായിരുന്ന  അഡ്വ. വി വി പ്രകാശ് എക്കാലത്തും ജന മനസ്സുകളിൽ നില നിൽക്കുമെന്ന് മലപ്പുറം ജില്ലാ യൂ ഡി എഫ് ചെയർമാനും കെ പി സി സി സെക്രട്ടറിയുമായ പി റ്റി അജയമോഹൻ അഭിപ്രായപ്പെട്ടു. ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ,  കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ സി ഷമീം എന്നിവരും പങ്കെടുത്തു. മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും രേഖപ്പെടുത്തി.

കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കാളത്തിങ്കൾ, കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് തരൂർ, ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്‌ നാസർ മഞ്ചേരി, സെക്രട്ടറി മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ഷാജി തങ്കച്ചൻ, നിസാർ കുന്നത്ത്കുളത്തിൽ, ജില്ലാ പ്രസിഡന്റ്‌മാരായ എബ്രഹാം സാമുവേൽ, നസീം തൊടിയൂർ, ശ്രീധർ തേറമ്പിൽ, ഫിറോസ് അറഫ, എബ്രഹാം സാമുവേൽ ഇടുക്കി, ജില്ലാ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബിജുബാൽ, ദിലീപ് കെ, പ്രദീപൻ പി കെ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസി നേതാക്കളായ ജി ശങ്കരപ്പിള്ള, ഷിബു എബ്രഹാം, സുനിൽ ചെറിയാൻ, ജോജി ലാസർ,മോഹൻ കുമാർ നൂറനാട്,സിജു പുന്നവേലി, അനിൽ കുമാർ,വിഷ്ണു ബി, രവി പേരാമ്പ്ര,  രഞ്ജൻ കേച്ചേരി,അൻസൽ കൊച്ചൂടി, മണികണ്ഠൻ കുന്നത്ത്, റമീസ് കെ സി, ഷഫീക്, മൊയ്‌തീൻ എന്നിവർ നേതൃത്വം നൽകി.



You might also like

Most Viewed