ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്നു രണ്ട് വിദ്യാർത്ഥികൾ മരിച്ചു


വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന  മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേര് മരിച്ചു. മുരളി (16), അജ്മൽ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിൻ ഫിറോസ് ചികിത്സയിലാണ്.

ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed