കേരളത്തിൽ സന്പൂർണ്ണ ലോക്ഡൗൺ ഇല്ല: വാരാന്ത്യ ലോക്ക് ഡൗൺ തുടരും


തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് സന്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. സംസ്ഥാനത്ത് വാര്യാന്ത്യ മിനി ലോക്ഡൗൺ തുടരും.

രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണ ഏർപ്പെടുത്തും. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. കടകൾ 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.

വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനവും യോഗത്തിലുണ്ടായി. നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്.

You might also like

Most Viewed