കൊറോണ വാക്‌സിന് പകരം ഗുളിക: ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാൻ ഫൈസർ

ലണ്ടൻ: കൊറോണ പ്രതിരോധ വാക്‌സിൻ ഗുളിക രൂപത്തിലാക്കാനൊരുങ്ങി ഫൈസർ കന്പനി. കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസർ. ഇതിനായുള്ള പരീക്ഷണങ്ങൾ അമേരിക്കൻ കന്പനിയായ ഫൈസർ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയിലേയും ബൽജിയത്തിലേയും കന്പനിയുടെ നിർമ്മാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. 20നും അറുപതിനും മദ്ധ്യേ പ്രായമുള്ള 60 പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്ത വർഷം ആദ്യത്തോടെ മരുന്ന് വിപണിയിൽ എത്തിയ്ക്കുമെന്നാണ് വിവരം.
അമേരിക്കൻ കന്പനിയായ ഫൈസറും ജർമൻ മരുന്ന് നിർമാതാക്കളായ ബയോൺടെക്കും ചേർന്ന് നിർമിച്ച കൊറോണ വാക്‌സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. കൂടാതെ ഇന്ത്യയ്ക്ക് വാക്‌സിൻ ലാഭം നോക്കാതെ നൽകാൻ തയ്യാറാണെന്നും ഫൈസർ അറിയിച്ചിരുന്നു.