കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചു

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർത്ഥിയും ആർ എം പി നേതാവുമായ കെകെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ. നെൽയാച്ചേരി ഭാഗത്ത് ഉണ്ടായിരുന്ന പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയിലാണ്. പോസ്റ്ററുകൾ നശിപ്പിച്ചതിനെതിരെ ചോന്പാല പോലീസിൽ പരാതി നൽകുമെന്ന് കെകെ രമ പറഞ്ഞു.